റാന്നി: ളാഹ മഞ്ഞതോട്ടിൽ 17 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളാകുന്നു. മഞ്ഞത്തോട്ടിലെ 17 മലമ്പണ്ടാര ആദിവാസി വിഭാഗങ്ങൾക്കുള്ള ഭൂമിയുടെ രേഖകൾ 17ന് റവന്യൂ മന്ത്രി കെ.രാജൻ കൈമാറുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ആദ്യഘട്ടത്തിൽ 20 കുടുംബങ്ങൾക്ക് ഒരേക്കർ വീതമുള്ള ഭൂമിയുടെ രേഖകൾ നൽകിയിരുന്നു. അർഹരായ 37 കുടുംബങ്ങൾക്കും ഒരേക്കർ ഭൂമി വീതം ആകെ 37ഏക്കറാണ്നൽകുന്നത്. ഇതോടെ ഇവർക്ക് വീട് ഉൾപ്പെടെയുള്ള സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാകും. ബാക്കി ഉള്ളവരുടെയും രേഖകൾ പരിശോധിച്ച് ഭൂമിക്ക് അർഹരെന്ന് കണ്ടെത്തുന്ന മുറയ്ക്ക് ഭൂമി നൽകും. മലങ്കര മാർത്തോമാ സഭ നിലക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണ്ണബാസ് തിരുമേനിയുട 75-ാമത് ജന്മദിനം ആഘോഷങ്ങളുടെ ഭാഗമായി സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനവ് പാർപ്പിട പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന 75 കാരുണ്യ ഭവനങ്ങളിൽ 37 ഭവനങ്ങൾ ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമായ മഞ്ഞ തോട്ടിലെ ആദിവാസി മലമ്പണ്ടാര വിഭാഗങ്ങൾക്ക് നൽകുമെന്ന് സഭ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |