പാലക്കാട്: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. താൻ വായിൽതോന്നിയത് പറയുന്നവനാണോയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്നും അൻവർ പാലക്കാട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
നല്ല സ്ഥാനാർത്ഥിയെ കിട്ടിയാൽ രണ്ട് മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും അൻവർ വ്യക്തമാക്കി. അജിത് കുമാർ മാത്രമല്ല മറ്റ് പലരും ബി.ജെ.പിയിലേക്ക് പോകും. അജിത് കുമാർ ഇപ്പോഴേ ബി.ജെ.പിയാണ്. ഡി.എം.കെ യോഗത്തിന് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ ഹാൾ അനുവദിക്കാത്ത മന്ത്രി മുഹമ്മദ് റിയാസിനെയും അൻവർ വിമർശിച്ചു. മന്ത്രി നേരിട്ട് ഇടപെട്ടാണ് ഹാൾ നിഷേധിച്ചത്. അതുകൊണ്ടൊന്നും തന്റെ രാഷ്ട്രീയ കൂട്ടായ്മയെ തകർക്കാനാകില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |