കോഴിക്കോട്: അമിത വേഗത്തിലെത്തിയ കാർ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചുവീഴ്ത്തി. രാത്രിയിൽ പുനൂർ അങ്ങാടിയിലായിരുന്നു അപകടം.
താമരശ്ശേരി തച്ചംപൊയിൽ സ്വദേശിനി ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും.പൊലീസ് പരിശോധനയിൽ അപകടത്തിനിടയാക്കിയ കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.
കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാൾ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനെത്തുടർന്നാണ് ബാലുശേരി പൊലീസ് തെരച്ചിൽ നടത്തിയതും കഞ്ചാവ് കണ്ടെടുത്തതും. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |