തിരുവനന്തപുരം : മാസപ്പടി കേസിൽ കൂടുതൽ പേരുകൾ പുറത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി കേസിൽ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവർ കൂട്ടുപ്രതികൾ ആണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ എസ്.എഫ്.ഐ.ഒ വിളിച്ചുവരുക്കി മൊഴിയെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം സുരേന്ദ്രൻ തള്ളി വി.ഡി. സതീശൻ ദുരുദ്ദേശ്യത്തോടെ സംഭവം വളച്ചൊടിക്കുകയാണ്, പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നുവന്ന കേസല്ല ഇത്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് കണ്ടെത്തിയതാണ്. പുനർജനി കേസിൽ എന്താണ് സതീശനെ പിണറായി പൊലീസ് ചോദ്യം ചെയ്യാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. പിണറായിയും സതീശനും തമ്മിലാണ് ഡീലെന്നും അദ്ദേഹം ആരോപിച്ചു.
മാസപ്പടി കേസിൽ കോൺഗ്രസ് കാഴ്ച്ചക്കാർ ആണ്. തടസഹർജികൾ കാരണമാണ് കാലതാമസം ഉണ്ടായത്. മാസപ്പടി കേസിൽ കൂടുതൽ പേരുകൾ പുറത്തുവരും. എന്നാൽ ഒരിടത്തും ബി.ജെ.പി നേതാക്കളുടെ പേര് പുറത്ത് വരില്ല. കരിമണൽ കർത്തായിൽ നിന്ന് പണം വാങ്ങാത്തത് ബി.ജെ.പി മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരട്ടെ. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം എന്ന പല്ലവി തീരുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |