കണ്ണൂർ: ട്രെയിനിൽ നിന്നും ആളില്ലാത്ത നിലയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച ഗോവൻ മദ്യം പിടികൂടി. വ്യാഴാഴ്ച രാത്രി മംഗളൂരു - കണ്ണൂർ പാസഞ്ചർ ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് മദ്യം കണ്ടെത്തിയത്. 11 ബോട്ടിലുകളിലായി 8.25 ലിറ്റർ ഗോവയിൽ മാത്രം വിൽപനാനുമതിയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ട്രെയിനിന്റെ പിറക് വശത്തെ ജനറൽ കമ്പാർട്ട്മെന്റിന്റെ ശുചിമുറിക്കടുത്ത് നിന്നാണ് മദ്യം കണ്ടെത്തിയത്. റെയിൽവേ പൊലീസ് എസ്.എച്ച്.ഒ പി.വിജേഷ്, ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, എസ്.ഐ സഞ്ജയ് കുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |