കൊച്ചി: അമേരിക്കയിലെയും യൂറോപ്പിലെയും മാന്ദ്യ സാഹചര്യം ഇന്ത്യൻ ഐ.ടി കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികൾക്ക് വരുമാനത്തിലും പുതിയ ബിസിനസ് കരാറുകളിലും കാര്യമായ വളർച്ച നേടാനായില്ലെന്ന് അനലിസ്‌റ്റുകൾ വിലയിരുത്തുന്നു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യാന്തര വിപണിയിൽ കമ്പനികളുടെ മത്സരശേഷി ഉയർത്തിയെങ്കിലും മാന്ദ്യം മൂലം ആഗോള കമ്പനികൾ ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കിയതാണ് വെല്ലുവിളി.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം അഞ്ച് ശതമാനം ഉയർന്ന് 11,909 കോടി രൂപയായി. അതേസമയം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിനേക്കാൾ അറ്റാദായത്തിൽ 1.08 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ 7.6 ശതമാനം ഉയർന്ന് 64,259 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |