സാറ്റലെറ്റ് സ്‌പെക്‌ട്രം ലേലം ചെയ്യണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്
കൊച്ചി: ഹോം സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്‌പെക്ട്രം വിതരണം ചെയ്യുന്നതിന് പകരം ലേലം ചെയ്യണമെന്ന നിർദേശവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുന്നു. ഹോം സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്‌പെക്ട്രം വിവിധ കമ്പനികൾക്കായി വീതിച്ച് നൽകാനുള്ള തീരുമാനം ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിനും ആമസോണിന്റെ കൂയിപ്പർ പദ്ധതിക്കും മാത്രമാണ് ഗുണമാകുന്നതെന്ന് അവർ ആരോപിക്കുന്നു. സ്‌പെക്ട്രം ഭരണപരമായ തീരുമാനത്തിലൂടെ കമ്പനികൾക്ക് നൽകുന്നതിനെ കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായി) ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ ട്രായിക്ക് കത്തയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |