ന്യൂഡൽഹി : ഹരിയാനയിൽ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. രണ്ടാംതവണയാണ് നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യം പരിഗണിച്ചാണ് 17ന് സത്യപ്രതിജ്ഞാചടങ്ങ് തീരുമാനിച്ചത്. മുതിർന്ന ബി.ജെ.പി നേതാക്കളും എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. പഞ്ച്കുല സെക്‌ടർ അഞ്ചിലെ ദസറ ഗ്രൗണ്ടിൽ രാവിലെ 10നാണ് ചടങ്ങ്. ഒരുലക്ഷം പേരെ എത്തിക്കാനാണ് ശ്രമം. ഹാട്രിക് വിജയം സ്വന്തമാക്കിയ ബി.ജെ.പി, സംസ്ഥാനത്ത് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചേക്കും. ബി.ജെ.പി 48ഉം, കോൺഗ്രസ് 37ഉം സീറ്രുകളിലാണ് വിജയം നേടിയത്.
അവകാശവാദമുന്നയിച്ചിട്ടില്ലെന്ന്
ഇന്ദർജീത് സിംഗ്
മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച് ഒൻപത് എം.എൽ.എമാർക്കൊപ്പം വിമതപ്രവർത്തനം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്രമന്ത്രി ഇന്ദർജീത് സിംഗ്. റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. ബി.ജെ.പിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |