കോഴിക്കോട്: അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്ന് അത്തോളിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബസുകളുടെ മുൻഭാഗം തകർന്നനിലയിലാണ്. ഡ്രെെവർ സീറ്റിന് സമീപഭാഗം ഭൂരിഭാഗവും തകർന്നു. ബസിന്റെ തകർന്ന ഭാഗത്ത് കൂടെയാണ് ഡ്രെെവറെ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |