തിരുവനന്തപുരം: നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് നിയമ പ്രാബല്യം നൽകുന്ന 2024ലെ കേരള ടാക്സേഷൻ നിയമ (ഭേദഗതി) ബിൽ നിയമസഭ ഇന്നലെ പാസാക്കി. ബില്ല് നിയമമാകുന്നതോടെ മനഃപൂർവമല്ലാത്ത കാരണത്താൽ നികുതി കുടിശ്ശിക നിയമ നടപടികൾക്ക് വിധേയരായിട്ടുള്ള 21,000ഓളം വ്യാപാരികൾക്ക് ആംനസ്റ്റി പദ്ധതി പ്രയോജനം ലഭ്യമാകും. നിർദ്ദിഷ്ട സമയത്തിനുശേഷം ഇൻപുട്ട് ടാക്സ് ക്രഡിറ്റ് എടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. ജി.എസ്.ടി നോട്ടീസുകളുടെ സമയപരിധി (സെക്ഷൻ 74 എ നോട്ടീസ്) ഏകീകരിച്ച് മൂന്നര വർഷമാക്കി. ട്രിബ്യൂണൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇ.എൻ.എയുടെ (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നികുതി അവകാശം സംസ്ഥാന നികുതിയിൽ നിലനിറുത്തുന്നതിനായി, ഇ.എൻ.എ ജി.എസ്.ടിക്ക് പുറത്താണെന്ന് വ്യക്തമാക്കുന്ന ഭേദഗതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ ചർച്ചയില്ലാതെയാണ് പാസാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |