തിരുവനന്തപുരം: പ്രധാനമായും നിയമ നിർമ്മാണത്തിനായി ചേർന്ന നിയമസഭാ സമ്മേളനം എട്ട് ദിവസങ്ങളിലായി പരിഗണിച്ചത് ഒമ്പത് ബില്ലുകൾ. ആറ് ബില്ലുകൾ പാസാക്കി.
വയനാട്ടിലും കോഴിക്കോട്ടുമുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെ സംബന്ധിച്ച റഫറൻസോടെ തുടങ്ങിയ സമ്മേളനം 2024ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ഭേദഗതി , 2024ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി), 2024ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗതി), 2024ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി , 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമം(ഭേദഗതി), 2023ലെ കേരള കന്നുകാലി പ്രജനനം തുടങ്ങിയ ബില്ലുകളാണ് പാസാക്കിയത്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ' എന്ന ആശയം നടപ്പാക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും, 2024ലെ വഖഫ്(ഭേദഗതി) ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ഐകകണ്‌ഠ്യേന പാസാക്കി.
ചട്ടം 50 പ്രകാരമുള്ള 6 നോട്ടീസുകൾ സഭ പരിഗണിച്ചതിൽ 5 നോട്ടീസുകളിന്മേലും ചർച്ച അനുവദിച്ചു. എ.ഡി.ജി.പി. ആർ.എസ്.എസ്. കൂടിക്കാഴ്ച, തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവം, വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളിന്മേലുള്ള നാല് നോട്ടീസുകൾ പ്രകാരം രണ്ട് മണിക്കൂറിലധികം സമയം വീതം ചർച്ച നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |