തിരുവനന്തപുരം: മദ്രസകൾ നിറുത്തണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാവിരുദ്ധവും, മത ധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ക്രൈസ്തവ മത വിശ്വാസികൾ ബൈബിൾ പഠന കേന്ദ്രങ്ങളും ഹൈന്ദവ വിശ്വാസികൾ വേദപഠന കേന്ദ്രങ്ങളും നടത്തുന്നുണ്ട്. ഭരണഘടനാനുസൃതമായ മതപഠനത്തിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ മദ്റസകളിലെ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ റിപ്പോർട്ടും മദ്റസകൾക്ക് പണം നൽകുന്നില്ലെന്ന് കേരളം കള്ളം പറയുകയാണെന്ന അഭിപ്രായവും വസ്തുതാവിരുദ്ധമാണ്.
കമ്മിഷന്റെ നിർദ്ദേശങ്ങൾക്ക് കേരളത്തിൽ പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.
മതവിദ്യാഭ്യാസ ബോർഡുകൾക്കോ മദ്റസകൾക്കോ സർക്കാർ ഫണ്ട് നൽകുന്നില്ല.
കേരളത്തിലെ മദ്റസകളിൽ ഇസ്ലാമിക മതപഠനം മാത്രമാണ് നടക്കുന്നത്. എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കുന്ന സാർവത്രികമായ വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. മദ്റസകളിൽ നിർബന്ധിത വിദ്യാഭ്യാസ രീതിയോ അടിസ്ഥാന വിദ്യാഭ്യാസം ലംഘിക്കുന്ന തരത്തിൽ സ്‌കൂളുകളിൽ പോകുന്നതിന് വിലക്കുകളോ ഇല്ല. പാലോളി കമ്മിഷൻ ശുപാർശ അനുസരിച്ചാണ് മദ്റസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുള്ളതെന്നും പി. ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വിഴിഞ്ഞത്ത് നിന്ന് നികുതി4.7 കോടി
തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇതുവരെയെത്തിയ കപ്പലുകളിൽനിന്ന് 4.7 കോടി നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
ഇതിനകം 29 കപ്പലുകളാണെത്തിയത്. 19 കപ്പലുകളിൽ നിന്നുള്ള നികുതി വരുമാനമാണ് സർക്കാരിന് ലഭിച്ചത്. സെപ്തംബർ 30 വരെയുള്ള കണക്കാണിത്. ഇതിനകം 56 ശതമാനം തദ്ദേശീയർക്ക് തുറമുഖത്ത് തൊഴിൽ ലഭിച്ചെന്നാണ് കണക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |