തിരുവനന്തപുരം: പി.വി.അൻവർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിയമ നടപടിയെടുക്കണമെന്നും എം.ആർ അജിത്കുമാർ ഡി.ജി.പിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
. ഓൺലൈൻ ചാനലുടമയ്ക്കെതിരായ കേസുകളിൽ നിയമപ്രകാരമുള്ള അന്വേഷണമാണ് നടത്തിയത്. . ഐ.ടി നിയമത്തിലെ വകുപ്പുകൾ ചുമത്തിയത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഈ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് അൻവർ തന്നെ ഫോണിൽ വിളിച്ചിരുന്നു. . ഐ.ടി നിയമത്തിലെ 66(എഫ്)ബി വകുപ്പ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യം എം.എൽ.എയെയും അറിയിച്ചിരുന്നു. ചാനലുടമയെ അറസ്റ്റ് ചെയ്യാൻ എസ്.പി ശശിധരന്റെ സംഘം പൂനെയിലെത്തിയപ്പോൾ, അഭിഭാഷകനെ കാണാൻ ചാനലുടമ ഡൽഹിയിലുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ഇക്കാര്യം എസ്.പിയെയും താൻ അറിയിച്ചു. മുൻകൂർജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അറസ്റ്റിന് പൊലീസ് എല്ലാ ശ്രമവും നടത്തിയിരുന്നു.മലപ്പുറത്തേക്ക് സ്ഥലംമാറ്റം കിട്ടിയ ശശിധരൻ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ ശുപാർശ ചെയ്തു. ക്രൈംബ്രാഞ്ചിന് വിടാനായിരുന്നു അജിത്തിന്റെ ശുപാർശയെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |