തിരുവനന്തപുരം: തക്കാളി വിലയിൽ നേരിയ ആശ്വാസം വന്നപ്പോൾ ബീൻസ് വില കുതിക്കുന്നു. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 70 ആയിരുന്ന ബീൻസിന് ഇപ്പോൾ ഹോൾസെയിൽ വില 180ആണ്. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 80 രൂപ വരെയെത്തിയ തക്കാളിയുടെ വില 50ലേക്ക് താഴ്ന്നു.വെളുത്തുള്ളി വില ഇപ്പോഴും മുകളിൽ തന്നെയാണ്.കിലോയ്ക്ക് 130 രൂപയിൽ നിന്ന് കുതിപ്പ് തുടങ്ങിയ വെളുത്തുള്ളിക്ക് ഇപ്പോൾ 330 രൂപയാണ്.
ഇതോടെ വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലായി സാധാരണക്കാർ. എട്ട് മാസം മുൻപ് വെളുത്തുള്ളി വില കിലോയ്ക്ക് 400 കടന്നിരുന്നു. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്കെടുക്കാൻ വ്യാപാരികൾ തയ്യാറായില്ല. മാസങ്ങൾ പിന്നിട്ടിട്ടും വെളുത്തുള്ളി വില താഴ്ന്നിട്ടില്ല.കാലാവസ്ഥ വ്യതിയാനവും ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കോയമ്പത്തൂർ, തിരുനെൽവേലി, മേട്ടുപ്പാളയം,കമ്പം,തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്.
സവാളയും പിന്നിലല്ല
സവാള വിലയിലും നേരിയ വർദ്ധനയുണ്ട്. ഓണത്തോടനുബന്ധിച്ച് കിലോയ്ക്ക് മൊത്തവില 49 ആയിരുന്നു.ഇപ്പോൾ 60 ആണ്.വെണ്ട,മുളക്,പടവലം,ബീറ്റ്റൂട്ട്,ക്യാരറ്റ്,ഉരുളക്കിഴങ്ങ്,കാബേജ്,മുരിങ്ങ വിലയിൽ മാറ്റം വന്നിട്ടില്ല.
വില
ബീൻസ്: 160
സവാള: 60
തക്കാളി: 50
വെണ്ടയ്ക്ക: 40
മുളക്: 35
പടവലം: 25
കാബേജ്: 35
ബീറ്റ്റൂട്ട്: 30
ചേന: 65
ചെറിയ ഉള്ളി: 55
ക്യാരറ്റ്: 60
ഉരുളക്കിഴങ്ങ്: 42,
വെളുത്തുള്ളി: 330
വഴുതന: 55
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |