തിരുവനന്തപുരം: ദ ലാ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023ലെ പുരസ്‌കാരത്തിന് നിയമപണ്ഡിതനും നിയമോപദേഷ്ടാവുമായ എൻ.കെ ജയകുമാറും ഈ വർഷത്തെ പുരസ്‌കാരത്തിന് മാദ്ധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണനും അർഹരായി. 50,000രൂപയും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അഭിഭാഷകൻ,ന്യായാധിപൻ,നിയമപണ്ഡിതൻ,മാദ്ധ്യമപ്രവർത്തകൻ,പൊതുപ്രവർത്തകൻ എന്നീ നിലകളിൽ സമർപ്പിത സേവനം നൽകിയവരിൽ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 26ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ്‌കുമാർ അറിയിച്ചു. സെക്രട്ടറി പ്രേംകുമാർ.കെ, ട്രഷറർ സുരേഷ്.എസ്,അംഗങ്ങളായ ഷമീം.എസ്,ശിവലാൽ.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |