കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കു മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നു ഹൈക്കോടതി. പോക്സോ, ഐ.പി.സി, ബാലനീതി നിയമം തുടങ്ങിയവ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ലോഡ്ജിൽ വച്ച് വാതിൽ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതാണ് സംഭവം. പുറത്തു സാധനങ്ങൾ വാങ്ങാൻ പറഞ്ഞയച്ച 16 വയസുള്ള കുട്ടി വാതിൽ തുറന്ന് അകത്തു വന്നപ്പോൾ സംഭവം കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതി കുട്ടിയെ മർദ്ദിച്ചെന്നാണ് കേസ്. പ്രതി പോക്സോ, ഐ.പി.സി പ്രകാരമുള്ള വകുപ്പുകളിൽ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, ബാലനീതി നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |