ന്യൂഡൽഹി : ബിനാമി നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമെന്ന 2022ലെ വിധി പിൻവലിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ പുന:പരിശോധനാഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ച് അനുവദിക്കുകയായിരുന്നു. 2022 ആഗസ്റ്റ് 23ന് അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് പിൻവലിച്ചത്.
1988ലെ ബിനാമി സ്വത്ത് ഇടപാട് തടയൽ നിയമത്തിലെ 3(2), 5 വകുപ്പുകൾ ഭരണഘടനാവിരുദ്ധം എന്നായിരുന്നു പഴയ വിധി. ബിനാമികൾ മുഖേന സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നത് തടയാനും, ഇവ കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്ന നിർണായക വകുപ്പുകളാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |