മഹേഷ് നാരായണൻ ചിത്രത്തിൽ ഫഹദ് ഫാസിലിന് പകരം ആസിഫ് അലി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി ആദ്യമാണ്. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. അതിഥി താരമായാണ് മോഹൻലാൽ എത്തുന്നത്. സുരേഷ് ഗോപിക്ക് പകരമാണ് മോഹൻലാൽ എത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിൽ ആദ്യമാണ്. ഡൽഹിയിലും ലണ്ടനിലുമായി ചിത്രീകരിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമ്മാണം. ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് തൊണ്ണൂറുദിവസത്തെ ചിത്രീകരണമുണ്ട്. ജിതിൻ കെ. ജോസിന്റെ ചിത്രത്തിനു ശേഷം മഹേഷ് നാരായണന്റെ ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുക.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രിമഴ എന്ന ചിത്രത്തിലൂടെ ചിത്രസംയോജകനായി രംഗത്തുവന്ന മഹേഷ് നാരായണൻ മലയാളത്തിലെ മികച്ച എഡിറ്റർമാരിൽ ഒരാളായി മാറി. ടേക് ഒഫ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തുമാകുന്നത്. സീ യു സൂൺ, അറിയിപ്പ് എന്നിവയാണ് മറ്റു സംവിധാന സംരംഭങ്ങൾ. ഫഹദ് ഫാസിൽ നായാകനായ മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും തിരക്കഥാകൃത്തുമാണ്. എം.ടി ആന്തോളജിയായ മനോരഥങ്ങളിൽ ഷെർലോക് സംവിധാനം ചെയ്തത് മഹേഷ് നാരായണനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |