മുംബയ് : ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് ഏക്ത കപൂറിനും അമ്മ ശോഭാ കപൂറിനെ എതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിന് മുംബയ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരുടെ കീഴിലുള്ള അഡൾട്ട് കണ്ടന്റ് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആൾട്ട് ബാലാജിയിൽ സ്ട്രീം ചെയ്ത ഗന്ധി ബാത് എന്ന വെബ്സീരീസിലാണ് പെൺകുട്ടികളുടെ അശ്ലീല രംഗങ്ങളുള്ളത്.
2021ലാണ് കേസിനാസ്പദമായ സംഭവം. ഗന്ധി ബാത് സീരീസിലെ ആറാം സീസണിന് എതിരെയാണ് പരാതി ഉയർന്നത്. 2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയിൽ സ്ട്രീം ചെയ്ത എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു എന്ന പരാതിയിലാണ് കേസ്. നിലവിൽ ഈ എപ്പിസോഡ് സ്ട്രീമിംഗ് ആപ്പിൽ നിന്ന് നീക്കിയിട്ടുണ്ട്. ഐ.പി.സി സെക്ഷൻ 295 പ്രകാരവും ഐ.ടി ആക്ട്, പോക്സോ സെക്ഷൻ 13, 15 പ്രകാരവും മുംബയിലെ എം.എച്ച്.ബി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം എക്ത നിര്‍മ്മിച്ച ചിത്രം ലവ്, സെക്‌സ് ഔർ ധോഖ 2 ഏപ്രിൽ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. എൽ.എസ്.ടി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദിബാകർ ബാനർജിയാണ് സംവിധാനം ചെയ്തത്. എന്നാൽ ചിത്രം വലിയ ബോക്സോഫീസ് പരാജയമാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |