SignIn
Kerala Kaumudi Online
Wednesday, 04 December 2024 11.10 PM IST

'വയനാട് ദുരന്തത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ സർക്കാർ എന്ത് ചെയ്‌തു'; കെ സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
surendran

ന്യൂഡൽഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അത് എന്ത് ചെയ്‌തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ പരാമർശത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർത്ഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ പറഞ്ഞത്:

പാലക്കാട് വോട്ട് മറിച്ചുവെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം വന്നദിവസം തന്നെ എകെ ബാലൻ സമ്മതിച്ചതാണ്. അന്നത്തെ വിജയാഘോഷത്തിൽ പങ്കുചേർന്നത് യുഡിഎഫ് നേതാക്കളെക്കാൾ എൽഡിഎഫ് പ്രവർത്തകരാണ്. അതീ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് ശ്രമിക്കുന്നത്. അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ഡീൽ ഇത്തവണ പൊളിഞ്ഞ് പാളീസാകും.

മെട്രോ മാനെ പോലുള്ള ഒരാളെ വർഗീയ വാദിയായി കാണിച്ച് വോട്ട് നേടിയതിന്റെ ഫലമാണ് ഇപ്പോൾ കോൺഗ്രസ് അനുഭവിക്കുന്നത്. രാഷ്‌ട്രീയത്തിന് പകരം വർഗീയതയാണ് കോൺഗ്രസ് ഉപയോഗിച്ചത്. കെ മുരളീധരനെ ഒന്നിനും കൊള്ളാത്തയാളായി താഴ്‌ത്തിയിരിക്കുകയാണ്. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്‌ത യൂത്ത് കോൺഗ്രസ് നേതാവിനോട് അത് ചോദിക്കാനുള്ള ആർജവം പത്മജയെ പോലെ മുരളീധരൻ കാണിക്കണം.

കെ സുരേന്ദ്രൻ പരോക്ഷമായി കോൺഗ്രസ് നേതാവ് കെ മുരളീധരനെ പാർട്ടിയിലേക്ക് ക്ഷണിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. കെ സുരേന്ദ്രന്റെ പ്രസ്‌താവന തമാശയാണെന്നും താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും വ്യക്തമാക്കിയ മുരളീധരൻ പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നും പറഞ്ഞു. അമ്മയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മുരളീധരൻ അഭ്യർത്ഥിച്ചു.

TAGS: K SURENDRAN, BJP, WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.