തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ-ബയോടെക്നോളജി റിസർച്ച് & ഇനവേഷൻ കൗൺസിൽ 2025 ലേക്കുള്ള പി എച്ച്. ഡി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി, ന്യൂറോസയൻസ്, പ്ലാന്റ് സയൻസ്, ബയോഇൻഫർമാറ്റിക്സ്, ബയോടെക്നോളജി, ബയോഫിസിക്‌സ്, കെമിസ്ട്രി, മൈക്രോബയോളജി, വെറ്ററിനറി സയൻസ്, എൻവയണ്മെന്റൽ സയൻസ്, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസ് തുടങ്ങിയ മേഖലകളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് യു.ജി.സി, സി.എസ് .ഐ.ആർ, ഐ.സി.എം.ആർ, ഡി.ബി.ടി.ഡി എസ് ടി -ഇൻസ്പയർ ജെ.ആർ.എഫ് യോഗ്യത നേടിയവർക്ക് നവംബർ 24 വരെ അപേക്ഷിക്കാം. www.rgcb.res.in
ബയോ കെയർ
ബയോടെക്നോളജി കരിയർ അഡ്വാൻസ്‌ഡ് & റീ ഓറിയെന്റേഷൻ (ബയോ കെയർ) പ്രോഗ്രാമിലേക്കു വനിതാ ഗവേഷകർക്ക് അപേക്ഷിക്കാം.കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്‌നോളജി വകുപ്പാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ/മറൈൻ/വെറ്ററിനറി/അഗ്രി
പി. എം ഗവേഷണ ഗ്രാന്റ്
പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച് ഗ്രാന്റിന് പി എച്ച്. ഡി, എം.ടെക്, എം.ഡി, എം.വി .എസ് സി പൂർത്തിയാക്കിയവർക്ക് നവംബർ 19 വരെ അപേക്ഷിക്കാം. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 42 വയസ്സാണ് ഉയർന്ന പ്രായ പരിധി. മറ്റുള്ളവർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവുണ്ട്. www.anrfonline.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |