ന്യൂഡൽഹി: ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കം വീണ്ടും സുപ്രീംകോടതിയിൽ. തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ ജില്ലാ കളക്‌ടർമാർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും തുടക്കം കുറിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും, യാക്കോബായ സഭയും ഹർജി സമർപ്പിച്ചു.
തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് കാട്ടി ഓർത്തഡോക്‌സ് വിഭാഗം തടസഹർജി നൽകി. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉദ്യോഗസ്ഥർ നേരിട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇത്തരത്തിൽ ഉത്തരവിടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് വാദം. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പള്ളികൾ ഏറ്രെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |