കൊച്ചി: അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും ഭാരവാഹികളിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തെഴുതി നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറിക്കയച്ച കത്തിൽ സാന്ദ്ര തോമസ് ആരോപിക്കുന്നു.
സാന്ദ്ര തോമസിന്റെ കത്തിലെ പ്രസക്ത ഭാഗങ്ങൾ
വെളിപ്പെടുത്തലുകളാലും പൊലീസ് ക്രിമിനൽ കേസുകളാലും മലയാള സിനിമാലോകം ഹേമ കമ്മിറ്റി റിപ്പോർട്ടാനന്തരം ചർച്ച ചെയ്യുന്ന ഈ വേളയിൽ ഞങ്ങൾ ഈ നാട്ടുകാരെ അല്ല എന്ന മട്ടിൽ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇങ്ങനെയൊരു വിശദീകരണം നൽകേണ്ടി വരുന്നതുതന്നെ സിനിമ മേഖലയിലെ ഒരു പ്രൊഡ്യൂസർ ആയിട്ടുപോലും ഒരു വനിത എന്ന നിലയിൽ ഗതികേടാണ്. അപ്പോൾ ഇത്രകണ്ട് സ്ത്രീ സൗഹൃദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തന്നെ കത്തിലൂടെ സമർത്ഥിക്കുകയാണ്.
അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്ന് മ്ളേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതുമാത്രമല്ല ഈ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് വിശദീകരണം ചോദിച്ചുള്ള ഈ കത്ത്. ഒരു പ്രൊഡ്യൂസർ പണം മുടക്കി റിസ്‌ക് എടുത്ത് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്‌കർഷിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.
25/06/2024 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽവച്ച് എനിക്കുണ്ടായ മ്ളേച്ചമായ അനുഭവത്തെത്തുടർന്ന് മാനസികമായി ആകെ തകർന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. മാനസികാഘാതത്തിൽ നിന്ന് ഇപ്പോഴും പൂർണമായി മോചിതയായിട്ടില്ല. പാനിക് അറ്റാക്ക് ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു എന്നുള്ളത് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സിൽ ചിലർക്കെങ്കിലും അറിവുള്ളതാണ്. പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഉണ്ടായിട്ടില്ല. എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്ന് ചോദ്യങ്ങൾ അവശേഷിക്കുന്നു:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |