അല്ലു അർജുന്റെ ബ്ളോക് ബസ്റ്റർ ചിത്രം പുഷ്പ 2 ഒരുദിവസം മുൻപേ റിലീസ് ചെയ്യും. ഡിസംബർ 5ന് ചിത്രം ലോക വ്യാപകമായി റിലീസ് ചെയ്യും. ഡിസംബർ 6ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനം.കേരളത്തിൽ 24 മണിക്കൂറും ചിത്രത്തിന്റെ പ്രദർശനം ഉണ്ടാകും. മുകേഷ് ആർ മേത്തയുടെ ഇ ഫോർ മുവീസാണ് കേരളത്തിൽ വിതരണം.
500 കോടി ബഡ്ജറ്റിൽ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൻവർ സിംഗ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് ഞെട്ടിക്കുമെന്ന് ഉറപ്പ്. പുഷ്പ 2 ന്റെ ഡിജിറ്റൽ അവകാശം 275 കോടിക്കാണ് നെറ്റ് ഫ്ളിക്സ് നേടിയത്. 2021 ൽ റിലീസ് ചെയ്ത എല്ലാ രീതിയിലും പാൻ ഇന്ത്യൻ ചിത്രം എന്ന വിളിപ്പേരിന് അർഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്.
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന അല്ലു അർജുൻ ചിത്രം എന്ന നിലയിലും ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പ: ദ് റൂൾ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ ടുവിലുള്ള പ്രതീക്ഷ വാനോളമാണ് .രശ്മിക മന്ദാനയാണ് നായിക. മൈത്രി മൂവിമേക്കേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |