കട്ടപ്പന :നിരവധി വാഹനങ്ങളിലും ഇലക്ട്രിക്‌പോസ്റ്റിലും ഇടിച്ചിട്ട് നിർത്തായപോയ വാഹനം പിടികൂടി. കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് വെച്ച് ഇന്നോവ കാറിൽ ഇടിച്ചശേഷം നിർത്താതെപോയ വാഹനം വൈദ്യുതപോസ്റ്റുകളിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു.തുടർന്ന് ഇന്നോവ കാറിൽ ഉണ്ടായിരുന്നവരുടെ സുഹൃത്തുക്കൾ കട്ടപ്പനയിൽ വെച്ച് വാഹനം തടഞ്ഞ് ഡ്രൈവർ പീരുമേട് സ്വദേശി മനോജിനെപൊലീസിൽ ഏൽപ്പിച്ചു.കാഞ്ചിയാർ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് ബുധൻ രാത്രി പത്ത് മണിയോടെ മാരുതി സെൻ കാർ ഇന്നോവ കാറിൽ ഇടിച്ചത്. മരിച്ചടക്കിന്‌പോയ കട്ടപ്പന സ്വദേശികളായ ബന്ധുക്കൾ സഞ്ചരിച്ച കാറിലേക്കാണ് സെൻ കാർ ഇടിച്ചത്. ഇത്‌ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാൾ വാഹനം എടുത്ത് അവിടെ നിന്നും കടന്നു . കട്ടപ്പനയിലേക്ക് മലയോര ഹൈവേയിലൂടെ അമിതവേഗതിയിൽപോയ വാഹനം ഇലക്ട്രിക്‌പോസ്റ്റ് ഇടിപ്പിച്ചു. കൂടാതെ ഇരുചക്ര വാഹനങ്ങളിലും ഇടിച്ചു. ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ കട്ടപ്പന വരെ ഈ വാഹനത്തെ പിൻതുടർന്നു. വാഹനം അപകടകരമായിപോകുന്ന ദൃശ്യങ്ങളും പകർത്തി.കാൽനട യാത്രക്കാർ അടക്കം ഓടി മാറിയാണ് രക്ഷപ്പെട്ടതെന്ന് ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ പറയുന്നു.
കട്ടപ്പന ടൗണിലൂടെ അമിതവേഗതത്തിൽപോകാൻ ശ്രമിച്ച കാർ ഇന്നോവ കാറിൽ ഉണ്ടായിരുന്നവരുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കട്ടപ്പനപോലീസ് സ്റ്റേഷന് സമീപത്ത് വച്ച് പിടികൂടി. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വിവിധ സ്ഥലങ്ങളിൽ ഇടിച്ചതോടെ വാഹനം പൂർണമായി തകർന്ന സ്ഥിതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |