തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്താനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സർവകലാശാലകളിൽ ഗവർണർ നിയമനം നടത്തുന്നു. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വൈസ്‌ചാൻസലറായി വീണ്ടും നിയമിച്ചത് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചപ്പോൾ എന്തെല്ലാം ബഹളമായിരുന്നു എന്ന് എം വി ഗോവിന്ദൻ ചോദിച്ചു. ഇപ്പോൾ ഒരു ചർച്ചയും ഒരു പ്രയാസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സരിൻ വിഷയത്തിലും എം.വി ഗോവിന്ദൻ പ്രതികരണം നടത്തി. പി.സരിന് മുൻപ് മുഖ്യമന്ത്രിയോടുണ്ടായിരുന്ന നിലപാടല്ല ഇപ്പോഴുള്ളത്. പ്രശ്‌നമുണ്ടായപ്പോൾ സരിൻ വിളിച്ചിരുന്നു. സരിന്റെ പഴയനിലപാടിന് അദ്ദേഹം മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ ഇടത് നിലപാടിനൊപ്പമാണ് അദ്ദേഹമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇടത് എംഎൽഎമാരെ പണംകൊടുത്ത് വാങ്ങാനാകില്ലെന്നും തോമസ് കെ.തോമസ് വിഷയം സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്‌തില്ലെന്നും എം.വി ഗോവിന്ദൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |