ചേലക്കര : എൽ.ഡി.എഫ് തിരഞ്ഞടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ചേലക്കരയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വച്ചെന്നാണ് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് എൽ.ഡി.എഫ് ലംഘിച്ചു. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽ.ഡി.എഫ് പാലിച്ചില്ലെന്നും ബി.ജെ.പിയുടെ പരാതിയിൽ പറയുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സി.പി.എമ്മിലെ കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രമ്യ ഹരിദാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിക്കായി കെ. ബാലകൃഷ്ണനാണ് മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |