SignIn
Kerala Kaumudi Online
Thursday, 21 November 2019 2.39 PM IST

ഭർത്താവിന്റെ പരസ്ത്രീ ബന്ധം: മകളെ കൊലപ്പെടുത്തി നടി ആത്മഹത്യ ചെയ്തു

serial-actress

മുംബയ്: മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് മുംബയിലെ സീരിയൽ നടി. മറാഠി സീരിയലുകളിലൂടെ പ്രശസ്തയായ നടി പദ്‌ന്യ പാർക്കറാണ് 17 വയസുള്ള തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രധാനമായും ഭർത്താവിന്റെ പരസ്ത്രീ സംസർഗം മൂലമാണ് പ്രദ്‌ന്യ ഈ കടുംകൈ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതുമൂലം ഏറെ നാളുകളായി പ്രദ്‌ന്യ വിഷാദത്തിന് അടിമയായിരുന്നു. ഭർത്താവ് തന്നെയാണ്നടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രദ്‌ന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും, തനിക്ക് സീരിയലുകളിൽ അവസരം കുറഞ്ഞതും പ്രദ്‌ന്യയെ ജീവനൊടുക്കുന്നതിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു.ഇതുമൂലം വിഷാദവും പ്രദ്‌ന്യയെ പിടികൂടി. ഭർത്താവിന്റെ പരസ്ത്രീ ഗമനവും ഇതിന് ആക്കം കൂട്ടി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രദ്‌ന്യയ്ക്ക് അറിയാമായിരുന്നു.

സീരിയലുകളോടൊപ്പം ഏതാനും മറാഠി സിനിമകളിലും ഇവർ അഭിനയിച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ പുറത്തിറങ്ങിയില്ല. പ്രദ്‌ന്യയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിലെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങളും പ്രദ്‌ന്യയെ അലട്ടിയിരുന്നു എന്നും പൊലീസ് പറയുന്നു.പ്രദ്‌ന്യയുടെ മരണത്തെക്കുറിച്ച് മുംബയ് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SERIAL ACTRESS, MUMBAI, SUICIDE, FINANCIAL LIABILITY, MUMBAI POLICE, ACTRESS, TV SERIAL, MAHARASHTRA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.