പാലക്കാട്: പശ്ചാത്താപം ഉണ്ടെങ്കിൽ സരിൻ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്‌മൃതി മണ്ഡപങ്ങൾ കൂടി സന്ദർശിക്കണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിൻ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം.
ഇന്നലെ കെ കരുണാകരന്റെ സ്‌മൃതി മണ്ഡപം സന്ദർശിച്ച സരിൻ ഇന്ന് രാവിലെ പുതുപ്പള്ളിയിൽ പോയി ഉമ്മൻ ചാണ്ടിയുടെ ശവകുടീരം സന്ദർശിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സരിൻ സന്ദർശിക്കുന്നത് പാർട്ടി തീരുമാനപ്രകാരമല്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത്‌ലാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |