തകർത്തത് സൈനിക കേന്ദ്രങ്ങൾ
4 മരണം, പ്രത്യാക്രമണത്തിന് ഇറാൻ
ടെൽ അവീവ് : ഒക്ടോബർ ഒന്നിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് 25-ാം നാൾ ഇസ്രയേലിന്റെ തിരിച്ചടി. ആണവ നിലയങ്ങൾ ആക്രമിക്കുമെന്ന് ലോകം ഭയന്നെങ്കിലും ഇറാന്റെ സൈനിക കേന്ദ്രങ്ങളാണ് തകർത്തത്. വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു. 'ഡേയ്സ് ഒഫ് റിപെന്റൻസ് " എന്നാണ് ഇസ്രയേൽ ദൗത്യത്തിന്റെ പേര്.
തിരിച്ചടിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയാണ്. ഇത് പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാക്കും.
ടെഹ്റാൻ, കരാജ്, മഷാദ് നഗരങ്ങളിൽ വൻ സ്ഫോടനങ്ങളുണ്ടായി. സിറിയയിലെ സൈനിക കേന്ദ്രങ്ങളും ഇതേസമയം ആക്രമിച്ചു. എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. ആദ്യമായാണ് ഇറാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ പരസ്യമായി ഏറ്റെടുക്കുന്നത്.
വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ രഹസ്യ ബങ്കറിൽ ചേർന്ന സുരക്ഷാ ക്യാബിനറ്റ് യോഗം ആക്രമണത്തിന് അംഗീകാരം നൽകി. യു.എസിനും വിവരം കൈമാറി. ഇന്നലെ വെളുപ്പിന് ആക്രമണം തുടങ്ങി.
അമേരിക്ക എതിർത്തു;
ആണവനിലയം ഒഴിവാക്കി
ആണവ നിലയങ്ങളെയും എണ്ണപ്പാടങ്ങളെയും ആക്രമിക്കാനായിരുന്നു ഇസ്രയേലിന്റെ നീക്കം. എന്നാൽ, ഇതിനോട് സഖ്യ കക്ഷിയായ അമേരിക്ക വിയോജിച്ചു. ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധത്തിന്റെ തലം തന്നെ മാറുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്നാണ് സൈനിക കേന്ദ്രങ്ങൾ മാത്രം ഉന്നംവച്ചത്
പുലർച്ചെ 4ന്
തുടങ്ങി 8 വരെ
ഇന്ത്യൻ സമയം പുലർച്ചെ 4ന് ഫൈറ്ററുകൾ ഇരച്ചെത്തി
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുൾപ്പെടെ സ്ഫോടനം
ഇലം, ഖുസെസ്താൻ, പ്രവിശ്യകളിലും ആക്രമണ പരമ്പര
രാവിലെ 8ന് വ്യോമാക്രമണം അവസാനിപ്പിച്ച് മടങ്ങി
നിറുത്തിവച്ച വിമാന സർവീസുകൾ 11ന് പുനരാരംഭിച്ചു
ആക്രമണത്തെ ചെറുത്തു. സൈനിക കേന്ദ്രങ്ങളിലുണ്ടായത് പരിമിതമായ നാശനഷ്ടം
- ഇറാൻ വക്താവ്
ഇറാൻ ഇനിയും തെറ്റ് ആവർത്തിച്ചാൽ, കനത്ത വില നൽകേണ്ടി വരും
- ഇസ്രയേൽ സൈന്യം
100 യുദ്ധ വിമാനങ്ങൾ,
കൃത്യമായ ആസൂത്രണം
1 ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ ഉപയോഗിച്ചത് 100 യുദ്ധവിമാനങ്ങൾ. അത്യാധുനിക ഫൈറ്റർ ജറ്റായ എഫ്-35 ആദിർ, എഫ്-15ഐ അറ്റാക്ക് ജെറ്റുകൾ, എഫ്-16ഐ ഡിഫൻസ് ജെറ്റുകൾ എന്നിവ
2 മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു ആക്രമണം. ആദ്യ റൗണ്ടിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. പിന്നീട് മിസൈൽ, ഡ്രോൺ ബേസുകളും അവയുടെ നിർമ്മാണ കേന്ദ്രങ്ങളും ആക്രമിച്ചു
3 ഫൈറ്റർ ജെറ്റുകളെ 30 എണ്ണം വീതമുള്ള ഗ്രൂപ്പുകളാക്കിയായിരുന്നു ആക്രമണ രീതി. റാംപേജ് സൂപ്പർ സോണിക് മിസൈലുൾപ്പെടെ തൊടുത്തു. താണു പറന്ന് ബോംബിടാൻ മാത്രം 10 ഫൈറ്ററുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |