ന്യൂഡൽഹി: മറ്റ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് യു.എ.ഇ ഭരണകൂടം ഇ -വിസ നിർബന്ധമാക്കി. ഇവിടെ എത്തും മുമ്പ് ഇ-വിസ എടുക്കണം. 30 ദിവസത്തേക്കാണ് ലഭിക്കുക. കാലാവധി കഴിഞ്ഞാൽ വീണ്ടും 30 ദിവസത്തേക്ക് നീട്ടാം.
വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും ഗൾഫിലെ താമസ രേഖയ്ക്ക് ഒരു വർഷത്തെയും കാലാവധി ഉണ്ടായിരിക്കണം. ഇ-വിസ ലഭിച്ച ശേഷം തൊഴിൽ നഷ്ടമായെങ്കിൽ പ്രവേശനം നിഷേധിക്കും. ഗൾഫിൽ സ്ഥിരതാമസമാക്കിയ ആൾക്കൊപ്പമേ ബന്ധുക്കൾക്കും ആശ്രിതർക്കും ഇ-വിസയ്ക്ക് അപേക്ഷിക്കാനാകൂ.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) വെബ്സൈറ്റുകൾ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാം. ഇ-മെയിൽ വിലാസത്തിൽ വിസ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |