SignIn
Kerala Kaumudi Online
Tuesday, 10 December 2024 12.50 PM IST

പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം; കളക്ടറേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങി വയനാട്ടിലെ ദുരിതബാധിതർ

Increase Font Size Decrease Font Size Print Page

protest

വയനാട്: പുനരധിവാസം വൈകുന്നതിനെ തുടർന്ന് പ്രതിഷേധിക്കാനൊരുങ്ങി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർ. അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചനയെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വയനാട്ടിലെ ദുരിതബാധിതർ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത കുട്ടികളുമായി ഡൽഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദുരന്തം കഴിഞ്ഞ 87 ദിവസം പിന്നിടുമ്പോഴും വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണ്.

ടൗൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമ കുരുക്കിലായിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഭൂമി ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ദുരിതബാധിതരെ സഹായിക്കുന്നതിനായി ദിവസം 300 രൂപയുടെ സാമ്പത്തിക വാഗ്ദാനം നൽകിയിരുന്നു. ഇത് കൃത്യമായി കിട്ടാത്ത അവസ്ഥയാണ്. വായ്പകൾ എഴുതി തളളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്.

TAGS: STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.