തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പട്ടാപ്പകൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. കേബിൾ ജോലിക്കെത്തിയ രണ്ടുപേരാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകിക്കയറ്റി. ആക്രമിക്കളെ തള്ളിമാറ്റി കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
സംഭവത്തിൽ പ്രദേശത്ത് കേബിൾ ജോലി ചെയ്യുന്ന കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ പ്രദേശത്ത് കുറച്ച് കാലമായി പ്രതികൾ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച് കയറിയത്. ആക്രമിക്കളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. ആറ്റിങ്ങൾ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |