SignIn
Kerala Kaumudi Online
Tuesday, 10 December 2019 1.32 PM IST

മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.

news

1. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മണിക്കൂറിന് ഉള്ളില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയത്തിന് സമാന്തരമായി ന്യൂനമര്‍ദ്ദം സഞ്ചരിക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കും എന്നും കാലാവസ്ഥ വിദഗ്ധര്‍.
2. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടുക്കി, ആലപ്പുഴ ജില്ലകളിലും, എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലും കോട്ടയം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയോ, അതിശക്തമായ മഴയോ ഉണ്ടാകാന്‍ സാധ്യത. ബുധന്‍ മുതല്‍ വെള്ളി വരെ കടുത്ത ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലത്ത് കനത്ത മഴയ്ക്ക് സാധ്യത.
3. ഒരാഴ്ച തുടര്‍ച്ചയായി പെയ്ത് വടക്കന്‍ കേരളത്തില്‍ ദുരിതം വിതച്ച കാലവര്‍ഷം ദുര്‍ബലമായി എങ്കിലും മഴ കെടുതികള്‍ തുടരുന്നു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. കവളപ്പാറയില്‍ നിന്നും ഇനി 50 പേരെ കണ്ടെത്തണം. പുത്തുമലയില്‍ നിന്നും 7 പേരെയും കണ്ടെത്താന്‍ ഉണ്ട്. സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ മരിച്ചത് 78 പേര്‍. 1500 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി രണ്ടരലക്ഷം പേരാണുള്ളത്.
4. കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്നലെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്ന വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത ഉണ്ട്. രണ്ട് ദിവസം മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സഹായകമാവും.
5. മഴയില്‍ താറുമാറായ റയില്‍ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ ആയിട്ടുണ്ട്. പാലക്കാട് ഷൊര്‍ണൂര്‍ പാത പുനസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രയിനുകള്‍ ഓടിത്തുടങ്ങി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ കോഴിക്കോട് ഷൊര്‍ണൂര്‍ പാത സഞ്ചാര യോഗ്യം ആക്കി. ഫറോഖ് പാലത്തില്‍ മരത്തടികള്‍ കുടുങ്ങിയത് നീക്കം ചെയ്ത ശേഷമാണ് പാത സഞ്ചാരോയഗ്യം ആക്കിയത്
6. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലും സന്ദര്‍ശനം നടത്തുന്നു. വയനാട് ജില്ലയിലെ പനമരം ,മേപ്പാടി. മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രളയബാധിത മേഖലകളില്‍ എത്തും. പ്രളയ അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുല്‍ ക്യാംപുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടത് ഉണ്ടെന്നും പറഞ്ഞു. ദുരിത ബാധിതരെ സഹായിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും പ്രതികരണം
7. ഇന്നലെ മലപ്പുറം ജില്ലയിലെ കവളപ്പാറ അടക്കമുള സ്ഥലങ്ങളില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ ആറ് പ്രളയ ബാധിത മേഖലകളിലാണ് ഇന്ന് രാഹുല്‍ഗാന്ധി എത്തുന്നത്. മണ്ണിടിച്ചിലില്‍ തകര്‍ന്നടിഞ്ഞ പുത്തുമലയിലേക്കും പോകും. കേരളം വലിയ ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം ഒപ്പം നില്‍ക്കണമെന്ന് രാഹുല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ ഡല്‍ഹിക്ക് മടങ്ങും
8. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ വേഗത കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നടപടികള്‍ ആരംഭിച്ച് അന്വേഷണ സംഘം. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള എല്ലാ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കും. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ കാമറകള്‍ ആകും പരിശോധിക്കുക
9. വഫ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള കാറിന് മുന്‍പ് മൂന്ന് തവണ അമിത വേഗത്തിന് നോട്ടീസ് നല്‍കി ഇരുന്നു. എന്നാല്‍ അപകട ദിവസവും കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്ന് ശാസ്ത്രീയമായി അന്വേഷണ സംഘത്തിന് തെളിയിക്കേണ്ടതുണ്ട്. അതിനായാണ് ഇപ്പോഴത്തെ പരിശോധന. കാറിന്റെ വേഗത, സംഭവ സമയത്ത് ആരായിരുന്നു വാഹനം ഓടിച്ചിരുന്നത്, അപകടം ഉണ്ടായ രീതി, അപകട ശേഷം നടന്നത് തുടങ്ങിയ കാര്യങ്ങളും പൊലീസിന് തെളിയിക്കേണ്ടതുണ്ട്
10. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കൊഹ്ലിയുടെ സെഞ്ചുറി മികവില്‍ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം . 279 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 210 റണ്‍സിന് പുറത്തായി. മഴ തടസ പെടുത്തിയതോടെ മത്സരം 46 ഓവറാക്കി ചുരുക്കിയിരുന്നു. കൊഹ്ലിയുടെ 42-ാം ഏകദിന സെഞ്ചുറിയാണ്. അഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ നായകന്‍ ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 112 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ കൊഹ്ലി വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി. പാകിസ്ഥാന്‍ മുന്‍ താരം ജാവേദ് മിയാന്‍ ദാദിന്റെ റെക്കോഡാണ് കൊഹ്ലി സ്വന്തം പേരിലാക്കിയത്
11. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 31 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി. 65 റണ്‍സെടുത്ത എവിന്‍ ലെവിസ് മാത്രമാണ് വിന്‍ഡീസ് നിരയില്‍ ബാറ്റിങ്ങില്‍ തിളങ്ങിയത്. കാര്‍ലോസ് ബ്രാത്വയ്റ്റ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, KERALA RAIN, SOUTH KERALA
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.