തിരുവനന്തപുരം: കേന്ദ്ര സർക്കാരും ടയർ കമ്പനികളും ഒത്തുകളിച്ച് സ്വാഭാവിക റബ്ബറിന്റെ വിലയിടിക്കുന്നതിനെതിരെ കേരള കർഷകസംഘം കോട്ടയം റബ്ബർബോർഡ് ഓഫീസിലേക്ക് 30ന് മാർച്ച് നടത്തും. കേരളത്തിലെ വിപണിവിലയെക്കാൾ അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ വില കിലോഗ്രാമിന് 30 രൂപ കൂടിനിൽക്കുകയാണ്. എന്നിട്ടും സ്വാഭാവിക റബ്ബർ കയറ്റുമതി ചെയ്യാൻ തയാറാകുന്നില്ല. ആഭ്യന്തര വിപണിയിൽ വിലകൂടുമ്പോൾ തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്നത് പതിവാണെന്നും ആഭ്യന്തര വിപണിയിലെ വിലയിടിക്കാൻ ടയർകമ്പനി ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്നും സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |