അബുദാബി: പ്രവാസികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിലും എളുപ്പത്തിലും വായ്‌പകൾ ലഭിക്കുന്ന രാജ്യമാണ് യുഎഇ. അവിടുത്തെ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയക്കുന്നവരും ധാരാളമാണ്. നമ്മുടെ നാടിനെ അപേക്ഷിച്ച് താരതമ്യേന നടപടിക്രമങ്ങളും യുഎഇയിൽ കുറവാണ്. അവിടെ ജോലി ചെയ്യുന്ന ഒരാൾക്ക് ഭവന, പണയ വായ്‌പകളെല്ലാം വളരെ എളുപ്പത്തിൽ ലഭിക്കും. ഇങ്ങനെ വായ്‌പ എടുക്കാനായി വേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം എത്രയാണെന്നത് മുതൽ എത്ര രൂപ വരെയാണ് മാസം അടയ്‌ക്കേണ്ടി വരിക എന്ന കാര്യങ്ങൾ അറിയാം.
പല തരത്തിലുള്ള പണയ വായ്‌പകളുണ്ട്. അതിലൊന്നാണ് ഫിക്‌സഡ് റേറ്റ് മോർട്ട്ഗേജ്. അഞ്ച് വർഷം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. എല്ലാ മാസവും അടയ്‌ക്കേണ്ട തുക തുല്യമായിരിക്കും. രണ്ടാമത്തേതാണ് ഹ്രസ്വകാല മോർട്ട്ഗേജ്. ഒന്ന് മുതൽ മൂന്ന് വർഷം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. ആദ്യത്തേതിനെ അപേക്ഷിച്ച് ഇതിൽ മാസം അടയ്‌ക്കേണ്ട തുക കൂടുതലായിരിക്കും. അഞ്ച് വർഷത്തിൽ കൂടുതൽ തിരിച്ചടവ് കാലാവധി വരുന്നതിനെ ദീർഘകാല മോർട്ട്ഗേജ് എന്നാണ് പറയുക.
വായ്‌പ ലഭിക്കുന്നതിനായി അറിയേണ്ടത്:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |