സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നയാളാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. റീലുകളും ചിത്രങ്ങളുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മഞ്ഞ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ്, പൂക്കൾ ചൂടി മനോഹരിയായിട്ടാണ് രേണു ഒരുങ്ങിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ സുജയാണ് രേണുവിനെ ഒരുക്കിയത്. സുജ തന്നെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്.
തന്നെ ഇത്രയും മനോഹരമായി ഒരുക്കിയ സുജയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് രേണു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. സൂപ്പറായിട്ടുണ്ടെന്നും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഒരുപാടുപേർ ലൈക്ക് ചെയ്യുകയും ചെയ്തു.
ഫോട്ടോ കണ്ട ചിലർ രേണുവിന്റെ വിവാഹമാണെന്നാണ് കരുതിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് പങ്കുവച്ച വീഡിയോയിൽ എന്റെ പുതിയ മോഡൽ എന്ന് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. കുറച്ച് പേർ രേണുവിനെ വിമർശിച്ചുകൊണ്ടും കമന്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായിട്ടല്ല രേണുവിനെതിരെ മോശം കമന്റുകൾ വരുന്നത്.
വിമർശനങ്ങൾ അതിരുകടന്നപ്പോൾ വിധവയാണെന്ന് പറഞ്ഞ് തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലേയെന്നും രേണു മുമ്പ് ചോദിച്ചിരുന്നു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്നാണ് രേണു അന്ന് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |