ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് വീഡിയോ പങ്കുവച്ച് വിദേശ യുവതി. താൻ യാത്ര ചെയ്ത രണ്ടാം ക്ളാസ് ലോക്കൽ ട്രെയിനിലെ ശുചിമുറിയുടെ ദൃശ്യങ്ങളാണ് ഐറിന മൊറേനോ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
'ഇന്ത്യൻ ട്രെയിനിലെ പാശ്ചാത്യ ക്ളോസറ്റ്. രണ്ടാം ക്ളാസ്. ട്രെയിൻ നമ്പർ 12991' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉദയ്‌പൂർ സിറ്റി- ജയ്‌പൂർ ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് യുവതി യാത്ര ചെയ്തതെന്ന് വീഡിയോയിൽ കൊടുത്തിരിക്കുന്ന ട്രെയിൻ നമ്പറിൽ നിന്ന് വ്യക്തമാണ്. വീഡിയോയ്ക്ക് നെഗറ്റീവ്, പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.
ജനറൽ ക്ളാസിൽ യാത്ര ചെയ്ത് ഉയർന്ന സൗകര്യങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണ് ഒരു കമന്റ്. ഇത് കുറച്ചെങ്കിലും വൃത്തിയുണ്ട്, അടുത്ത തവണ ബഡ്‌ജറ്റ് ഉയർത്തൂ, ഇന്ത്യയെ താഴ്‌ത്തിക്കെട്ടുന്നത് നിർത്തൂ, ഒരു രാജ്യവും മികച്ചതല്ല എന്നിങ്ങനെയുള്ള കമന്റുകളാണ് കൂടുതൽ ഇന്ത്യക്കാരും വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്. ജനറൽ അല്ലെങ്കിൽ ഫസ്റ്റ് ക്ളാസ് ആകട്ടെ, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുപോലെയായിരിക്കണം എന്നായിരുന്നു കമന്റുകൾക്ക് ഐറിനയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |