ബംഗളുരു: കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗളുരു പൊലീസ് കേസെടുത്തു. ബംഗളുരു ദേവനഹള്ളി പൊലീസാണ് കേസെടുത്തത്. അസ്വാഭാവിക ലൈംഗിക പീഡനം, സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പൊലീസാണ് കേസ് ബംഗളുരു പൊലീസിന് കൈമാറിയത്.
ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു കേസ്. പരാതിക്കാരനെയും രഞ്ജിത്തിനെയും രണ്ടു ദിവസത്തിനകം മൊഴിയെടുക്കാൻ വിളിപ്പിക്കും. സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെ 2012ൽ ബംഗളുരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. തന്റെ നഗ്നചിത്രങ്ങൾ എടുത്ത ശേഷം രഞ്ജിത്തിന്റെ സുഹൃത്തായ നടിക്ക് അയച്ചുകൊടുത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |