തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോർട്ട് വന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വെെകുന്നേരം തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാർക്ക് ജംഗ്ഷനിൽ വച്ച് സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന് ഇടയിലാണ് അപകടമുണ്ടായത്.
സ്കൂട്ടർ യാത്രക്കാരി എംസി റോഡിൽ നിന്ന് ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ഒരു എസ്കോർട്ട് വാഹനം പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ വാഹനം മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ പുറപ്പെട്ടു. മറ്റു വാഹനങ്ങൾ വാമനപുരം ജംഗ്ഷനിൽ നിർത്തിയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |