കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്. തുടർ നടപടികൾ രണ്ടു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. മയക്കുമരുന്നു വ്യാപനത്തെയും അതിന്റെ ദൂഷ്യഫലങ്ങളെയും കുറിച്ച് സദുദ്ദേശ്യത്തോടെ നൽകിയ വാർത്തയല്ലേയെന്ന് കോടതി ആരാഞ്ഞു. ആളെ മാറ്റി രംഗങ്ങൾ ചിത്രീകരിച്ചെന്നായിരുന്നു കേസ്. വിചാരണ നടപടികൾ അടുത്തദിവസം തുടങ്ങേണ്ടതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |