SignIn
Kerala Kaumudi Online
Saturday, 07 December 2024 6.05 AM IST

പ്രവാസികൾ സൂക്ഷിക്കൂ, അപകടമുണ്ടാക്കിയത് നിങ്ങളല്ലെങ്കിലും ജയിലിൽ കിടക്കേണ്ടി വരും, കനത്ത പിഴയും

Increase Font Size Decrease Font Size Print Page
uae

അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ദിവസേന പല രാജ്യങ്ങളിൽ നിന്നും അനേകായിരങ്ങൾ തൊഴിൽ തേടി ഈ ഗൾഫ് രാജ്യത്തിലെത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ പ്രവാസികളെയടക്കം ബാധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ് രാജ്യം.

കാൽനടയാത്രക്കാ‌ർക്ക് റോഡ് മുറിച്ച് കടക്കുന്നതിൽ പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് യുഎഇ. പുതിയ ഗതാഗത നിയമ പ്രകാരം മണിക്കൂറിൽ 80 കിലോമീറ്ററോ അതിലധികമോ സ്‌പീഡ് ലിമിറ്റ് റോഡുകളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ പാടില്ല. മാത്രമല്ല, ഇത്തരം മേഖലയിൽ ഏതെങ്കിലും വാഹനം കാൽനട യാത്രക്കാരെ ഇടിക്കുകയാണെങ്കിൽ ഡ്രൈവർക്കെതിരെ പരാതിപ്പെടാനാകില്ല.

ട്രാഫിക് നിയമം ലംഘിച്ചതിന് ക്രിമിനൽ നടപടിക്ക് വിധേയനാകേണ്ടിയും വരും. വാഹനാപകടത്തിലുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു. മൂന്ന് മാസത്തിൽ കുറയാത്ത ജയിൽശിക്ഷ, 10,000 ദിർഹത്തിൽ കുറയാത്ത പിഴ എന്നിവയാണ് നിയമം ലംഘിക്കുന്ന കാൽനടയാത്രക്കാർക്ക് ലഭിക്കുക. ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നാലും നിരോധന മേഖലയായതിനാൽ കൂടുതൽ ബാദ്ധ്യതയും ഏൽക്കേണ്ടി വരിക കാൽനടയാത്രക്കാരനാവും.

കഴിഞ്ഞവർഷം 61 കാൽനടയാത്രക്കാരാണ് വാഹനാപകടത്തിൽ മരിച്ചത്. മൊത്തം 352 വാഹനാപകടങ്ങളിൽ 16 ശതമാനമാണിത്. 892 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.

TAGS: NEWS 360, GULF, GULF NEWS, UAE EXPATS, UAE NEW TRAFFIC LAW, PEDESTRIAN LAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.