SignIn
Kerala Kaumudi Online
Tuesday, 03 December 2024 6.10 PM IST

വധുവായി അണിഞ്ഞൊരുങ്ങി ജെൻസനൊപ്പം നിൽക്കേണ്ടവൾ; സമൂഹവിവാഹ വേദിയിൽ ശ്രുതിയെ ചേർത്തുപിടിച്ച് മമ്മൂട്ടി

Increase Font Size Decrease Font Size Print Page
sruthy

കൊച്ചി; വധുവായി അണിഞ്ഞൊരുങ്ങി ജെൻസനൊപ്പം വിവാഹവേദിയിൽ എത്തേണ്ടിയിരുന്ന ശ്രുതി കാലിൽ ബാൻഡേജും കയ്യിൽ ഊന്നുവടിയുമായി ഒറ്റക്കെത്തി. ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി നടൻ മമ്മൂട്ടി കരുതിവച്ചിരുന്ന സ്‌നേഹസമ്മാനം ഏറ്റുവാങ്ങിയത് ഏവരുടെയും കരളലിയിക്കുന്ന കാഴ്‌ചയായിരുന്നു.

കൊച്ചിയിൽ 40 യുവതീയുവാക്കളുടെ 'ട്രൂത്ത് മാംഗല്യം' എന്ന പേരിൽ നടത്തിയ സമൂഹവിവാഹത്തിൽ ഒന്ന് ശ്രുതിയുടെയും ജെൻസന്റെയും ആകേണ്ടതായിരുന്നു. ഇതിനിടെ വിധിയുടെ ക്രൂരയിൽ ശ്രുതി തനിച്ചായി. ജെൻസൻ വിടപറഞ്ഞെങ്കിലും ചടങ്ങിലേയ്ക്ക് ശ്രുതിയെ ക്ഷണിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത്ത് ഫിലിം നടത്തുന്ന സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി കരുതിയതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണമെന്ന് മമ്മൂട്ടി നിർദേശിച്ചിരുന്നു ഇത് പ്രകാരം ട്രൂത് ഫിലിംസ് മാനേജിംഗ് ഡയറക്‌ടർ സമദ് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ചടങ്ങിൽ മമ്മൂട്ടി തന്നെയാണ് സ്‌നേഹസമ്മാനം ശ്രുതിക്ക് കൈമാറിയത്. ചടങ്ങിലെ ദൃശ്യങ്ങൾ നടന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യാക്കോസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണരൂപം

'ഇതൊരു കടലാസാണ്, ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം" ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വെച്ച് ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു. വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു !

TAGS: SRUTHY, WAYANAD LANDSLIDE, MAMMOOTTY, WEDDING DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.