ദുബായിൽ ഒരു കടൽത്തീരത്ത് ഗ്ളാമറസ് വേഷത്തിൽ 28-ാം പിറന്നാൾ ആഘോഷിച്ച് നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീർ. ജാനകിയുടെ വസ്‌ത്രധാരണത്തെ വിമർശിച്ചാണ് കൂടുതൽ കമന്റുകൾ. അനുയോജ്യമല്ലാത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നാണ് വിമർശനം. ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥിയായിരുന്നു ജാനകി. പ്രോഗ്രാമിന്റെ തുടക്കത്തിൽ തന്നെ ജാനകി പുറത്തായിരുന്നു. മോഡലിംഗിലൂടെയാണ് ജാനകി കലാരംഗത്ത് എത്തുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചു. ഒരു യമണ്ടൻ പ്രേമകഥ എന്ന ചിതത്തിലും ഒരു വേഷം ചെയ്തു. ഗ്ളാമർ ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായ ജാനകി സുധീർ ഹോളി വൂണ്ട് എന്ന ചിത്രത്തിൽ നായികയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |