കൊല്ലം: ജീവിതക്രമത്തിലെ മാറ്റങ്ങൾ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി വേദാമൃതം 24 എന്ന പേരിൽ കൊല്ലം ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ മനുഷ്യർ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിച്ചത്. ഇപ്പോൾ കഴിക്കുന്ന ഭക്ഷണം പോലും വിഷം കലർന്നതാണ്. ആയുർവേദം പ്രകൃതിയോട് ഇണങ്ങിയുള്ള ചികിത്സയാണ്. എല്ലാ ചികിത്സാ രീതികൾക്കും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കായൽവാരത്ത് ആയുർവേദ ആശുപത്രി ഡയറക്ടർ ഡോ. ജോർജ്ജ് വർഗീസ്, അയണിവേലിക്കുളങ്ങര കൃഷ്ണപ്രഭ ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. അരവിന്ദ് കൃഷ്ണൻ, തഴവ എസ്.കെ.എം ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. നജീബ്, പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയർ മാനേജിംഗ് ഡയറക്ടർ ഡോ. വി.ആർ. ജയറാം, കൊട്ടാരക്കര മൈലം മുരളീസ് മെഡിക്കൽ സെന്റർ എം.ഡി ഡോ. കൃഷ്ണൻ നമ്പൂതിരിയുടെ പ്രതിനിധി മെഡിക്കൽ സൂപ്രണ്ട് വത്സമ്മ, ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ, നാടകസംവിധായകനും നടനുമായ ഡോ. കെ.ആർ. പ്രസാദ്, നോവലിസ്റ്റ് വവ്വാക്കാവ് എൻ. സോമരാജൻ, കാട്ടിൽമേക്കതിൽ ദേവീ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി. അനിൽ ജോയി, തൃക്കരുവ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ അജ്മീൻ എം. കരുവ എന്നിവർക്ക് കേരളകൗമുദിയുടെ ആദരവ് എം. നൗഷാദ് എം.എൽ.എ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |