അഹമ്മദാബാദ്: ഇന്ത്യന്‍ റെയില്‍വേ രംഗത്ത് സമഗ്ര മാറ്റം കൊണ്ടുവരാനുള്ള സഹകരണത്തിന് ധാരണയിലെത്തി ഇന്ത്യയും സ്‌പെയിനും. റെയില്‍ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്ത്യയിലെ റെയില്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, റെയില്‍വെ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ നവീകരണം, ദീര്‍ഘദൂര റെയില്‍പാതകളുടെ നിര്‍മാണം, ചരക്ക് ഗതാഗത ശൃംഖലകളുടെ വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുക.
സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വഡോദരയില്‍ വെച്ച് റെയില്‍വേ രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ റെയില്‍വേ പദ്ധതികളുടെ രൂപരേഖയുള്‍പ്പെടെ അധികം വൈകാതെ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് കമ്പനികളായിരിക്കും റെയില്‍ മേഖലയില്‍ സഹകരിക്കുക.
ബംഗളൂരുവിന് നേട്ടം
ദക്ഷിണേന്ത്യന്‍ നഗരമായ ബംഗളുരുവില്‍ സ്പെയിനിന്റെ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനും ധാരണയായി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാഴ്സലോണയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ടൂറിസം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലാണ് ഇരു നേതാക്കളും പ്രധാന ധാരണാപത്രങ്ങള്‍ ഒപ്പു വെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |