തിരുവനന്തപുരം: കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് നവംബർ 2 ന് 1.30 മുതൽ
3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് വയനാട് ജില്ലയിലെ സെന്റർ നമ്പർ 1253, എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ, വയനാട് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1180984 മുതൽ 1181183 വരെയുള്ളവർ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ (പ്ലസ്ടു വിഭാഗം), വയനാട് എന്ന കേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖം
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ ആയുർവേദ (കാറ്റഗറി നമ്പർ 125/2023) തസ്തികയിലേക്ക് നവംബർ 6, 7, 8, 14, 15, 20, 21, 22, 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കിർത്താഡ്സ് വകുപ്പിൽ ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപോളജി/സോഷ്യോളജി) (കാറ്റഗറി നമ്പർ 185/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മസ്റ്ററിംഗ് നടത്തണം
തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് നേരിട്ടും വിവിധ ബാങ്കുകളിലൂടെയും സർവ്വീസ് പെൻഷൻ വാങ്ങുന്നവരിൽ 2024 വർഷത്തിൽ മസ്റ്ററിംഗ് നടത്താത്തവരുണ്ടെങ്കിൽ നവംബർ 30ന് മുമ്പ് വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |