കുഞ്ചിത്തണ്ണി: കോഴിക്കറി വെന്തില്ലെന്ന് പറഞ്ഞ് മദ്യപിച്ച് ഹോട്ടലിൽ എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദ്ദിച്ചു. ഹോട്ടലിലെ പ്ലേറ്റുകളും ഫർണ്ണീച്ചറുകൾക്കും കേടുപാടുവരുത്തി. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണ് ആക്രമണം നടന്നത്. ബൈസൺവാലി കൊച്ചുപ്പ് ഭാഗത്ത് നിന്നെത്തിയ മൂന്ന് യുവാക്കളാണ് അക്രമം നടത്തിയത്. ഇവർ ഹോട്ടലിൽ നിന്ന് കോഴിക്കറി വാങ്ങി.
ഭക്ഷണം പൂർണ്ണമായി കഴിച്ച ശേഷം വെന്തില്ലെന്ന് പറഞ്ഞ് സംഘം ആക്രമിക്കുയായിരുന്നു. കൂടാതെ കടയിൽ ഭക്ഷണം കഴിക്കാൻ വന്ന രണ്ടുപേരെയും ഇവർ കൈയേറ്റം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |