ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടൻ ക്രിസ് വേണുഗോപാൽ ഒരു മോട്ടിവേഷണൽ സ്‌പീക്കർ കൂടിയാണ്. സീരിയലുകളിൽ നെഗറ്റീവും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ.
'പത്തരമാറ്റ്' എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. തുടർന്ന് മക്കളുമായി ആലോചിച്ച ശേഷം വിവാഹവുമായി മുന്നോട്ടുപോകാൻ ദിവ്യ തീരുമാനിക്കുകയായിരുന്നു.
'ആദ്യം എട്ടനെ കാണുമ്പോൾ ഒരു ഭയം ആയിരുന്നു. എന്നാൽ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കൽ എന്നെ പ്രൊപ്പോസ് ചെയ്തു. എട്ടൻ തമാശ ആണോ പറയുന്നത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കാരണം അദ്ദേഹം ഏതുനിലയിൽ നിൽക്കുന്ന ആളാണ് എന്ന് എനിക്ക് അറിയാം. എന്നാൽ പിന്നെ ആൾ സീരിയസ് ആണെന്ന് മനസിലായി. അപ്പോൾ മോളോട് ചോദിക്കണമെന്ന് ഞാൻ പറഞ്ഞു. മക്കൾ എന്റെ കൂടെ വേണം അവരെയും അക്‌സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. ആദ്യ വിവാഹം പരാജയം ആയിരുന്നു',- ദിവ്യ ശ്രീധർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |