തന്റെ കുടുംബ വിശേഷങ്ങളും ജോലി സംബന്ധമായ കാര്യങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള നടിയാണ് സ്വാസിക. ഭർത്താവിനൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് നടിയിപ്പോൾ. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
പല താരങ്ങളെയും പോലെ വെക്കേഷനായി സ്വാസികയും മാലിദ്വീപ് ആണ് തിരഞ്ഞെടുത്തത്. നിരവധി ആരാധകർ വീഡിയോയും ചിത്രങ്ങളുമെല്ലാം ലൈക്കും കമന്റുമൊക്കെ ചെയ്തിട്ടുണ്ട്. വളരെ പോസിറ്റീവായ കമന്റുകളാണ് കൂടുതലായും വന്നത്. എന്നാൽ ചിലർ മാലിദ്വീപിൽ പോയതിനെ കുറ്റം പറഞ്ഞുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.
എന്തിനാണ് മാലിദ്വീപിൽ പോയതെന്നും, വേറെ സ്ഥലമൊന്നും കിട്ടിയില്ലേയെന്നുമൊക്കെ ചോദിക്കുന്നവരുണ്ട്. ലക്ഷദ്വീപിൽ പോയാൽ പോരായിരുന്നോയെന്നും കമന്റുണ്ട്. ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായിട്ടാണ് മാലിദ്വീപ് സർക്കാർ രൂപീകരിച്ചതെന്നറിയാമോയെന്നും, ഇന്ത്യക്കാരെ വേണ്ടെന്ന് പറയുന്ന സർക്കാരുള്ള സ്ഥലത്തേക്ക് എന്തിനാണ് പോകുന്ന, വേറെ ഏതെങ്കിലും സ്ഥലം തിരഞ്ഞെടുത്തുകൂടായിരുന്നോയെന്നാണ് ഒരാൾ ചോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |